Malayalam lyrics
യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം രാധയെപ്പോൽ അനുരാഗിണിയായ് രാഗേന്ദുപുഷ്‌പം വിരിഞ്ഞ യാമം (യദുകുല...) സ്വപ്‌നമരാളങ്ങൾ നീന്തിയെത്തും ഹൃദയകല്ലോലിനിയിൽ പുളകാംഗുരങ്ങളിലുടലാകെ മൂടിയ നീലക്കടമ്പുകളിൽ ജന്മാന്തരങ്ങൾക്കു ചൈതന്യമേകിയ ദാഹം നിറഞ്ഞു നിന്നൂ - പുതു രാഗം തുടിച്ചു നിന്നൂ യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം കുഞ്ജകുടീരങ്ങൾ ഞാനൊരുക്കും മാധവവനികകളിൽ നയനാംബുജങ്ങളിൽ തരളാഭിലാഷം ചാലിച്ച പൗർണ്ണമിയിൽ പ്രേമോദയങ്ങളെ സ്വർഗ്ഗീയമാക്കിയ ഭാവം വിരുന്നു വന്നൂ - വർണ്ണ ജാലം തുടിച്ചു നിന്നു (യദുകുല...)
Song video
Song details
Music: ബോംബെ രവി
Raaga: ശുദ്ധധന്യാസി
Film/album: കളിവാക്ക്
- Singer: കെ എസ് ചിത്ര
- Film / album: കളിവാക്ക്
- Composer: ബോംബെ രവി
- Lyricist: കെ ജയകുമാർ