Malayalam lyrics
യമുനേ... സ്വരരാഗ ഗായികേ... യദുനാഥൻ പൊന്നോമനേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗ ഗായികേ യദുനാഥൻ പൊന്നോമനേ (യമുനേ... ) മാദകകാനന ദേവതകൾ നിൻ കലയുടെ തന്ത്രികൾ മീട്ടുന്നു നിൻ തിരു നടയിൽ കൈത്തിരിയേന്തി (2) ശ്രീമയമലയജൻ പാടുന്നു പാടുന്നു.... പ്രകൃതിതൻ മധുമഞ്ജരി... ആടുന്നു നിൻ പ്രിയ തരംഗിണി ..... ആ.... ആ..... ആ...... (യമുനേ... ) ശ്രീജയദേവൻ പാടിയ ഗീതാഗോവിന്ദത്തിൻ സ്പന്ദനം എന്നും കേൾക്കാൻ പാടിത്തരുമോ (2) സംസ്കാരത്തിൻ ഗീതികൾ കാനന സാന്ദ്രമാം... വികാര വീചികളാൽ.... വിരചിച്ചു നീ വൃന്ദാവനം..... ആ.... ആ ...ആ ..... (യമുനേ... )
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: കെ പത്മനാഭന്‍നായര്‍
ഗായകര്‍: സുദീപ് കുമാർ
രാഗം: മാണ്ഡ്
ഹിന്ദുസ്ഥാനി രാഗം: മാണ്ഡ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍, നിത്യാനന്ദ
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സുദീപ് കുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: കെ പത്മനാഭന്‍നായര്‍