Malayalam lyrics

ജും ജും ജും ജും ജും ജും ജും
വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം
നൃത്തം ചെയ്യുന്നു
(വസന്തം വര്‍ണ്ണപ്പൂക്കുട )

ജും ജും ജും ജും ജും ജും
ഇളംകാറ്റിൻ ചുണ്ടിലേതോ
പ്രണയഗീതം പ്രണയഗീതം
ഇതൾവിടർത്തും പൂവിലേതോ പൊൻപരാഗം (2)
മനതാരിൽ കിരുകിരുക്കും മധുരവികാരം
ചിറകില്ലാതെ പറന്നുപൊങ്ങും മൃദുലവികാരം
(വസന്തം വര്‍ണ്ണപ്പൂക്കുട)

സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചുവെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി (2)
കണ്ണുകളിൽ മിന്നിമിന്നി കാതരഭാവം
ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം
(വസന്തം വര്‍ണ്ണപ്പൂക്കുട)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: നരേന്ദ്രൻ മകൻ ജയകാന്തൻ വക