Malayalam lyrics
വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം നീ മാപ്പു നൽകുകില്ലേ അരുതേയെന്നോടിനിയുൾ- പ്പരിഭവമരുതേ ഇതാണെൻ യോഗം വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം എൻ പ്രിയൻ കേഴുമീ ശോകരാത്രിയിൽ സാന്ത്വനം നൽകുമോ സ്നേഹലോലുപേ നീയെന്റെ വിണ്ണിലെ ചന്ദ്രോദയം ഇതാണെൻ യോഗം വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം ആശകൾ മായുമെൻ ദീനസന്ധ്യയിൽ ആതിരാപ്പൂവുപോൽ നീ വാഴണം എന്നാത്മനാഥനെ കയ്യേൽക്കണം അരുതേയെന്നോടിനിയുൾ- പ്പരിഭവമരുതേ വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം നീ മാപ്പു നൽകുകില്ലേ ഇതാണെൻ യോഗം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കുങ്കുമച്ചെപ്പ്
- Singer: കെ എസ് ചിത്ര
- Film / album: കുങ്കുമച്ചെപ്പ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം