Malayalam lyrics
വീരവിരാട കുമാര വിഭോ ചാരുതരഗുണ സാദരഭോ മാരലാവണ്യ നാരി മനോഹരി താരുണ്യ ജയ ജയ ഭൂമി കാരുണ്യ വന്നീടുക ചാരത്തിഹ പാരിത്തവ നേരത്തവരാരുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യ ലീലകൾ ചെയ് വതിനും നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ കേളികളാടി മുധരാഗ മാലകൾ പാടി കരം കൊട്ടി ചാലവേ ചാടി തിരുമുന്നിൽ താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു ആളികളേ നടനം ചെയ്യേണം നല്ല കേളി ജഗത്തിൽ വളര്‍ത്തേണം ഹൃദ്യതരമൊന്നു പാടീടുവാൻ ഉദ്യോഗമേതും കുറയ്ക്കരുതേ വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങൾ ഭംഗി കലര്‍ന്നു നീ സദ്യോമാതംഗീ ധകണം ധകതിമിതദ്ധയ്യ തദ്ധോം ധകണം ധകതിമിതദ്ധയ്യ തദ്ധോംമെന്നു മദ്ദളം വാദയ ചന്ദ്രലേഖ നല്ല പദ്യങ്ങൾ ചൊല്ലു നീ രത്ന രേഖേ പാണീവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേ വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ കല്യാണി കളവാണി ശുകവാണി സുശ്രേണീ കല്യാണി ഘനവാണി ശുകവാണീ നാ മിണങ്ങിക്കുമ്മിയടിച്ചീടേണം നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം
Song video
Song details
Music: കെ കൃഷ്ണകുമാർ
Raaga: ഹുസേനി
Film/album: ആവണി - തിരുവാതിരപ്പാട്ടുകൾ
- Singer: കെ എസ് ചിത്ര
- Film / album: ആവണി - തിരുവാതിരപ്പാട്ടുകൾ
- Composer: കെ കൃഷ്ണകുമാർ
- Lyricist: ഇരയിമ്മൻ തമ്പി