Malayalam lyrics

വെണ്ണിലാവിന്‍ അഴകേ എന്നോടൊന്നു മിണ്ടൂല്ലേ
വന്നു നിന്നാലുമ്മതന്നാല്‍ എന്നുമെന്റേതായ്
നിന്‍ സ്വരമൊന്നു കേട്ടാല്‍ മതീ
നിന്‍ മുഖമൊന്നു കണ്ടാല്‍ മതീ
അരികത്തിരുന്നാല്‍ മതീ...
എന്നില്‍ നിന്നകലാതിരുന്നാല്‍ മതീ...
വെണ്ണിലാവിന്‍ അഴകേ എന്നോടൊന്നു മിണ്ടൂല്ലേ
വന്നു നിന്നാലുമ്മതന്നാല്‍ എന്നുമെന്റേതായ്....
ചിലു ചിലെ ചിലമ്പു് ചിരിച്ചെന്നെ മയക്കി
പറന്നൂ ദൂരെ നീ...
പരിഭവമാണോ പിണങ്ങിയതാണോ
പറയൂ നീ പതിയേ ...
കണിമുല്ലക്കിളുന്തേ പറന്നെന്റെയരികേ
വരുന്നോ പാടുവാന്‍ ...
എനിക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ
നറുതേന്‍ പൂന്തളിരേ ...
അഴകേ നീ പറയൂല്ലേ ...
തനിയേ ഞാന്‍ തളരൂല്ലേ ...
ചെറു തൂവല്‍ ചിറകേറി
കതിരാടും പാടം കൊയ്യാനെത്താമോ ..
വെണ്ണിലാവിന്‍ അഴകേ എന്നോടൊന്നു മിണ്ടൂല്ലേ
വന്നു നിന്നാലുമ്മതന്നാല്‍ എന്നുമെന്റേതായ്
മഴവന്നു തുളുമ്പും കുളിരുള്ള പുഴയില്‍
മുഖം നോക്കീടവേ ..
മിഴിമുനയാലേ തിരയുവതാരേ...
മൊഴിയൂ നീ പതിയേ ...
അളകങ്ങള്‍ ഒതുക്കി ചമയങ്ങളൊരുക്കി
ചിരിക്കും ചാരുതേ...
നറുതിരി പോലെ തെളിയുകയില്ലേ ...
പതിവായ്‌ നീയരികെ...
അകലേ നീ മറയാതെ മിഴിയാകെ നിറയൂലേ
ഇള വേനല്‍ വെയില്‍ കായാന്‍ ...
തളിരോമല്‍പ്പൂവേ കൂടെപ്പോരാമോ ..
വെണ്ണിലാവിന്‍ അഴകേ എന്നോടൊന്നു മിണ്ടൂല്ലേ
വന്നു നിന്നാലുമ്മതന്നാല്‍ എന്നുമെന്റേതായ്
നിന്‍ സ്വരമൊന്നു കേട്ടാല്‍ മതീ
നിന്‍ മുഖമൊന്നു കണ്ടാല്‍ മതീ
അരികത്തിരുന്നാല്‍ മതീ...
എന്നില്‍ നിന്നകലാതിരുന്നാല്‍ മതീ...

Song information

വര്‍ഷം: 2011

സംഗീതം: എം ജി ശ്രീകുമാര്‍

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകര്‍: മധു ബാലകൃഷ്ണൻ

അഭിനേതാക്കള്‍: മുകേഷ്, ദേവയാനി

വരികൾ: കല്യാണി

Album: സർക്കാർ കോളനി

Explore this song