Malayalam lyrics
മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം ജാലം അതിശയജാലം പരിഭവലാസ്യം പ്രണയരസം ഹേമന്ത ഗാന്ധര്‍വ്വ മേഘാംഗനേ നീ ചാരെ എന്‍ ചാരെ വരാമോ... വാസന്ത വെൺചന്ദ്രതാലങ്ങളേന്തി സീമന്തതിലകം തൊടാമോ... മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം..... ശരത് യാമിനി മധുമാരിയില്‍ ചാലിച്ചുവോ ശ്രീകുങ്കുമം... മനം മൂളുമീ മുളവേണുവില്‍ ലയം തരും ഒരാന്ദോളനം പൂവാക പൂക്കുന്ന മെയ്യില്‍ ഇതാ ഞാന്‍ തെന്നലായ് ഒരായിരം കൈനീട്ടി ആരോ വിമൂകം ഏകി പരിചിതപരിമളം... മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം..... പുലർ പൂവെയില്‍ പുഴ നീന്തി നീ മനം തൊടാന്‍ പോന്നീലയോ... പരല്‍ പാളുമീ മിഴി നോക്കി നീ പ്രാണാങ്കുരം തേടുന്നുവോ... ജന്മജന്മാന്തര പുണ്യം സഖീ നിന്‍ മനസ്സമ്മതം... അരയാലിലപ്പൂന്തൊട്ടിലാട്ടി വിലോലം പാടി കളകളം കിളികുലം.... (മൗനം മഴയുടെ.....)
Song information
വര്‍ഷം: 2012
സംഗീതം: എം ജി ശ്രീകുമാര്‍
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകര്‍: റിമി ടോമി
വരികൾ: കല്യാണി
Album: ഹസ്ബന്റ്സ് ഇന്‍ ഗോവ
Explore this song
- Singer: റിമി ടോമി
- Film / album: ഹസ്ബന്റ്സ് ഇന്‍ ഗോവ
- Composer: എം ജി ശ്രീകുമാര്‍
- Lyricist: രാജീവ് ആലുങ്കൽ