Malayalam lyrics
വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ രാവിൻ ശുഭയാമങ്ങളിൽ -എന്റെ തൂവൽകൂടിൻ പടിയിൽ - താനേ മിന്നും മിഴിദീപങ്ങളായ് - ഞാൻ നിൻ കാല്ക്കൽ തെളിയാം സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം പൂമൂടും പൊൻതാരമേ... വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ ജന്മം ജപസാന്ദ്രങ്ങളായ് -നിറ വർണ്ണം പെയ്യും വഴിയിൽ തമ്മിൽ തേടും ഇരുകാൽപ്പാടുപോൽ നമ്മൾ കാണും നിമിഷം ലോലാനുരാഗം മന്ത്രിക്കുമേതോ സായാഹ്‌നഗീതം മൂളുന്നു ആനന്ദസംഗീതമായ് വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ്
Song video
Song details
Music: ബാലഭാസ്ക്കർ
Film/album: മംഗല്യപ്പല്ലക്ക്
- Singer: കെ എസ് ചിത്ര
- Film / album: മംഗല്യപ്പല്ലക്ക്
- Composer: ബാലഭാസ്ക്കർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: ടി കെ ചന്ദ്രശേഖരൻ