Malayalam lyrics
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ വെളുത്ത പെണ്ണിന്‍റെ വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ് (2) അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്നു മുന്തിരി മുത്തിയെടുത്തോട്ടേ (2) മുത്തേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ തങ്കക്കിനാവിന്‍റെ വളവെടുപ്പ് (2) കോരിത്തരിക്കുന്ന മെയ്യില്‍ നിന്നു വൈഢൂര്യം വാരിയെടുത്തോട്ടേ (2) പെണ്ണേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ തുളുമ്പി നില്‍ക്കുന്ന തേനോ
Song information
വര്‍ഷം: 2002
സംഗീതം: മോഹന്‍ സിതാര
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: കൃഷ്ണ, നന്ദന
വരികൾ: ജിജാ സുബ്രമണ്യന്‍, മാധവഭദ്രൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: സ്നേഹിതന്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹിതന്‍
- Composer: മോഹന്‍ സിതാര
- Lyricist: യൂസഫലി കേച്ചേരി