Malayalam lyrics

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍ക്കിളികരയുമൊരുകുളിര്‍മൊഴിയോ
ദൂരേ.. ദൂരേ...(വാർതിങ്കളേ...)
 
നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായ് നീളും തീരങ്ങളില്‍
തിരയുവതലയുവതാര്‌ കണ്ണീര്‍ ചിതറുവതാര്‌
അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ
ദൂരേ.. ദൂരേ...(വാർതിങ്കളേ...)
 
മോഹങ്ങളായ് മേയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ
ദൂരേ.. ദൂരേ...(വാർതിങ്കളെ..)

Song details

Music: എസ് പി വെങ്കടേഷ്

Film/album: ഹിറ്റ്ലർ