Malayalam lyrics

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

നിരാലംബയായി നീ മാറിയില്ലേ

ചൈതന്യമായി നിന്ന സൂര്യനോ ദൂരേ ദൂരേ പോകയോ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ

വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ

നിമിഷമോരോന്നായി കൊഴിയും നേരം (2)

വിളറും മുഖമോ അകലേ

(വാര്‍മഴവില്ലേ..)

ശ്യാമള സുന്ദര മിഴികള്‍ തിരയും അഴകേ

ദേവിവസുന്ധര നിനവില്‍ മെനയും കുളിരേ

പകലകലുമ്പോള്‍ അറിയുന്നുവോ നീ (2)

വിരഹം വിഥിയായി അരികേ

(വാര്‍മഴവില്ലേ..)

Song information

വര്‍ഷം: 2003

സംഗീതം: രവീന്ദ്രൻ

ഗാനരചന: ശരത്‌ വയലാര്‍

ഗായകര്‍: ശ്രീനിവാസ്

രാഗം: കാംബോജി

വിശദവിവരങ്ങള്‍: ഷക്കീബ് വക്കം

Album: മിഴിരണ്ടിലും

Explore this song