Malayalam lyrics
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചിലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ (എന്തിനായ്) ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാം പൂര്‍ണേന്ദുവല്ലേ (ആരിന്നു) താരുണ്യമേ... പൂത്താലമായ്.. തേടുന്നുവോ... ഗന്ധർവ്വനെ(എന്തിനായ്) ആരിന്നു നിൻ വള്ളികുടില്‍ വാതില്‍ തുറന്നു ഹേമന്ത രാവിൻ പൂന്തെന്നലല്ലേ...(ആരിന്നു) ആനന്ദവും... ആലസ്യവും... തൂകുന്നുവോ... നിർമ്മാല്യമായ്...(എന്തിനായ്)
Song information
വര്‍ഷം: 2003
സംഗീതം: രവീന്ദ്രൻ
ഗാനരചന: ശരത് വയലാര്‍
ഗായകര്‍: കെ എസ് ചിത്ര
രാഗം: സുമനേശ രഞ്ജിനി
വിശദവിവരങ്ങള്‍: വിപിന്‍ നായര്‍
വിഡിയോ: കല്യാണി
കരോക്കെ: മനു
Album: മിഴിരണ്ടിലും
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മിഴിരണ്ടിലും
- Composer: രവീന്ദ്രൻ
- Lyricist: ശരത് വയലാര്‍