Malayalam lyrics
ആ... ആ... ഗമപരി നി സ... ഉരിയാടിയില്ല നീയൊന്നും എന്നാകിലും ഉതിരുന്നു സ്‌മൃതികൾ ഇന്നെന്നിൽ (ഉരിയാടിയില്ല) ഉരുമ്മിയീ മഴയിൽ ഒരു കുടക്കീഴിൽ ഉയിരുകൾ പുണരുകയായിരുന്നു അന്നുയിരുകൾ പുണരുകയായിരുന്നു (ഉരിയാടിയില്ല) മഴയുതിരുന്നൊരീ സായം സന്ധ്യയിൽ മതിമുഖി നിന്നെ ഞാൻ കണ്ടു വീണ്ടും മതിമുഖി നിന്നെ ഞാൻ കണ്ടു (മഴയുതിരുന്നൊരീ) മണിക്കുടക്കീഴിൽ നീയരികെ വന്നെങ്കിലും മൗനവല്മീകത്തിലൊളിച്ചു ഞാൻ മൗനവല്മീകത്തിലൊളിച്ചു (ഉരിയാടിയില്ല) വർഷധാര പൊട്ടിച്ചിരിച്ചെത്തിയെങ്കിലും ഹർഷമിന്നെന്തേ വിടരാത്തു? ആത്മ ഹർഷമിന്നെന്തേ വിടാരാത്തു? (വർഷധാര ) വർഷത്തിൽ നീ മേഘദീപമായണയേ അശ്രു സമുദ്രത്തിലാണ്ടു ഞാൻ അശ്രു സമുദ്രത്തിൽ ആണ്ടു (ഉരിയാടിയില്ല)
Song information
വര്‍ഷം: 2026
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: രാജ് പണിക്കര്‍ ശാസ്തമംഗലം
ഗായകര്‍: സുദീപ് കുമാർ
വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സുദീപ് കുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: രാജ് പണിക്കര്‍ ശാസ്തമംഗലം