Malayalam lyrics

ഉറക്കം വരാത്ത രാത്രികൾ...
ഉറക്കം വരാത്ത രാത്രികൾ
ഉന്മാദരസഗാത്രികൾ
മിഴികൾ തഴുകും ഈ തളിർവേളകൾ....
ഉറക്കം വരാത്ത രാത്രികൾ...
ഈ മദാലസങ്ങളാം രാത്രി തോറും....
വിടരുന്നു നൂറു നൂറു രതിഗന്ധിപ്പൂക്കൾ....
(ഈ മദാലസങ്ങളാം........)
ഇനി മാരോത്സവങ്ങൾ രാസകേളികൾ
മദനരതിലീലകൾ - മനസ്സിൽ
മദനരതിലീലകൾ...
ബേബി ഐ വാണ്ട് യൂ, ബേബി ഐ ലൗ യൂ (2)
ടുനൈറ്റ് ഇൻ മൈ ഡ്രീംസ് (2)
ബേബി ഐ വാണ്ട് യൂ, ബേബി ഐ ലൗ യൂ (2)
ഉറക്കം വരാത്ത രാത്രികൾ...
ഈ തളർന്നുവീണ നിമിഷങ്ങൾ തോറും
പടരുന്നു നൂറു നൂറു ലഹരിക്കിനാക്കൾ.....
(ഈ തളർന്നുവീണ....)
മധുപാനോത്സവങ്ങൾ മദിരമേളകൾ
നുരയുമനുഭൂതികൾ - മനസ്സിൽ
നുരയുമനുഭൂതികൾ......
(ഉറക്കം വരാത്ത രാത്രികൾ...)

Song information

വർഷം: 1978

സംഗീതം: ശ്യാം

ഗാനരചന: ബിച്ചു തിരുമല

ഗായകർ: കെ ജെ യേശുദാസ്, വിജയ് ബെനഡിക്ട്

അഭിനേതാക്കൾ: ജോസ്, സീമ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: ഗാനസ്നേഹി

Album: ഉറക്കം വരാത്ത രാത്രികൾ

Explore this song