Malayalam lyrics
തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ കറുകവയൽ കുരുവീ, മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ (തളിർ വെറ്റില) നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ് ഒരുപിടി അവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു (കറുകവയൽ) പുതുപുലരൊളി നിൻ തിരു നെറ്റിയ്ക്കൊരു തൊടു കുറി അണിയിയ്ക്കും ഇളമൺ തളിരിൻ നറുപുഞ്ചിരിയിൽ കതിർമണ്ഡപമൊരുങ്ങും അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും (കറുകവയൽ)
Song details
Music: എസ് പി വെങ്കടേഷ്
Film/album: ധ്രുവം
- Singer: ജി വേണുഗോപാൽകെ എസ് ചിത്ര
- Film / album: ധ്രുവം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഷിബു ചക്രവർത്തി