Malayalam lyrics
ആ ... ആ....ആ.... തിരയെഴുതും മണ്ണിൽ ഒരു കാവ്യം കരപറയും പൊന്നേ ഇത് പ്രേമം മലർവിരിഞ്ഞാലും കണ്ണേ മഴപൊഴിഞ്ഞാലും മാറിൽ നീ ചേർക്കുമ്പോൾ മധുരമീ പ്രേമം [തിരയെഴുതും..... നിറപറ കവിയുമൊരാഴകേ ഇതൾമിഴി എഴുതിയ കുളിരേ കവിതകൾ നിന്നെത്തേടി പോരില്ലേ വിരലുകളരുളിയപുളകം വെറുമൊരു തളിരിനു സുഖദം ഇനിയൊരു ജന്മംകൂടി കാണില്ലേ മിഴികളിലില്ലയോ പ്രണയസമുദ്രം അതിലലിയുന്നുവോ ഹൃദയസുഗന്ധം അരികിലൊരാകാശ പൂവഴകില്ലേ [തിരയെഴുതും..... ഉണരുമൊരുയിരിനു മൊഴിയായി സിരകളിൽ ഒരു സുഖലയമായി ഇടവഴി കാറ്റായെന്നും പോരില്ലേ പകലിനു ചിറകടി തളരും ഇരവുകൾ ഇണകളെ അറിയും അതുവരെ എന്നും കാത്തുനിൽക്കില്ലേ പുതുമകളോരാന്നായി നാമറിയില്ലയോ പുലരികളോരോന്നും നേരറിയില്ലയോ അതുവരെ നാം എന്നും കാമുകരല്ലേ [തിരയെഴുതും...
Song video
Song details
Music: നാദിർഷാ
Film/album: മീനാക്ഷി കല്യാണം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മീനാക്ഷി കല്യാണം
- Composer: നാദിർഷാ
- Lyricist: എസ് രമേശൻ നായർ