Malayalam lyrics
തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി നിൻ പാദസ്പർശനത്താൽ നിൻ നീല കണ്മുനയാൽ എങ്ങും മലർ വിരിയവേ എങ്ങെങ്ങും മലർ വിരിയവേ തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി മാറിൽ തേനിൻമുത്തും ചൂടി മാധളക്കനിയായ് മാറി എൻ മുന്നിൽ നില്പവളേ എൻ രാഗപൗർണ്ണമിയേ നീയെന്റെ സ്വന്തമല്ലോ നീയെന്റെ സ്വന്തമല്ലോ തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി മോഹം കൊണ്ട് മോഹംകേറി നീയെന്നിൽ നിറയും നേരം നിന്നാദ്യ ചുംബനത്താൽ നിൻ മൂകലാളനത്താൽ ഞാനെന്നെ മറന്നുവല്ലോ ഞാനെന്നെ മറന്നുവല്ലോ തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി നിൻ പാദസ്പർശനത്താൽ നിൻ നീല കണ്മുനയാൽ എങ്ങും മലർ വിരിയവേ എങ്ങെങ്ങും മലർ വിരിയവേ തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി
Song video
Song details
Music: പി കെ മനോഹരൻ
Film/album: പുഷ്പമംഗല
- Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
- Film / album: പുഷ്പമംഗല
- Composer: പി കെ മനോഹരൻ
- Lyricist: പൂവച്ചൽ ഖാദർ