Malayalam lyrics

തിരമാല തേടുന്നു തീരങ്ങളെ....
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാ‍ല തേടുന്നു.....)
മനഃസാക്ഷിയെവിടേ......
മുറിവേറ്റു പിടയുന്ന മനഃസാക്ഷിയില്‍
തെളിയുന്നു വ്യാമോഹജലരേഖകള്‍....
(മുറിവേറ്റു പിടയുന്ന....)
ശവദാഹം കഴിയുന്ന കുഴിമാടത്തില്‍
വിരിയുന്നു നിറമുള്ള എരിക്കിന്‍പൂക്കള്‍..
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
മനഃശാന്തിയെവിടേ......
ചിരകാലസങ്കല്പമലര്‍വാടിയില്‍
മണലാഴി അലറുന്ന നിമിഷങ്ങളില്‍
മനഃശാന്തി തേടുന്ന മധുശാലകൾ
മനസ്സെന്ന കുരുടന്റെ ചങ്ങാതികള്‍...
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാല തേടുന്നു....)

Song information

വർഷം: 1978

സംഗീതം: ശ്യാം

ഗാനരചന: ബിച്ചു തിരുമല

ഗായകർ: എസ് ജാനകി

അഭിനേതാക്കൾ: സീമ

വരികൾ: ജയലക്ഷ്മി രവി

Album: ഉറക്കം വരാത്ത രാത്രികൾ

Explore this song