Malayalam lyrics
തനുവിൽ ഇനി എന്നും തണുപ്പല്ലേ തികയാത്തതൊന്നീ നോവല്ലേ തനുവിൽ ഇനി എന്നും തണുപ്പല്ലേ നമ്മിൽ തികയാത്തതൊന്നീ നോവല്ലേ ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും മറു പുതപ്പേകുന്ന കാലം ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും മറു പുതപ്പേകുന്ന കാലം തനുവിൽ ഇനി എന്നും തണുപ്പല്ലേ തികയാത്തതൊന്നീ നോവല്ലേ ധർമ്മ ചുഴികളിൽ ആഴത്തിൽ പോകവേ കർമ്മഭാരത്തിനാൽ മാഞ്ഞു ധർമ്മ ചുഴികളിൽ ആഴത്തിൽ പോകവേ കർമ്മഭാരത്തിനാൽ മാഞ്ഞു സ്നേഹിച്ചിടാനും സ്നേഹം കൊതിച്ചും ജീവിത കോലായിൽ നിന്നു ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പോഴും മറു പുതപ്പേകുമീ കാലം ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും മറു പുതപ്പേകുമീ കാലം തനുവിൽ ഇനി എന്നും തണുപ്പല്ലേ തികയാത്തതൊന്നീ നോവല്ലേ വിണ്ണിൻ വഴിവിളക്കൂതിക്കെടുത്തിയ രാവിന്റെ മാറിലൂടോടി വിണ്ണിൻ വഴിവിളക്കൂതിക്കെടുത്തിയ രാവിന്റെ മാറിലൂടോടി വിധിയുടെ താളുകൾ വായിച്ചു നിൽക്കവേ വിരസനായ് ഞാനും കിടന്നു കുളിരെഴും മേനി പുതച്ചു ചൂടാക്കുവാൻ ഞാനീ കരിമ്പടം തേടി... ഞാനീ കരിമ്പടം തേടി...
Song details
വര്‍ഷം: 2026
സംഗീതം: അനസ് സൈനുദ്ദീൻ
ഗാനരചന: അനസ് സൈനുദ്ദീൻ
ഗായകര്‍: മധു ബാലകൃഷ്ണൻ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കരിമ്പടം
- Singer: മധു ബാലകൃഷ്ണൻ
- Film / album: കരിമ്പടം
- Composer: അനസ് സൈനുദ്ദീൻ
- Lyricist: അനസ് സൈനുദ്ദീൻ