Malayalam lyrics

താമരമൊട്ടേ ചെന്താമരമൊട്ടേ

താളം തുള്ളുമീ കുളിര്‍മഴയില്‍

തളിര്‍പൊട്ടിവിടരുമീ തെളിമഴയില്‍

താലോലമാട്ടുന്നതാര് നിന്നെ

താലോലമാട്ടുന്നതാര്

കാറ്റിന്റെ കൈകളാണോ ഒരു

കള്ളന്റെ കൈകളാണോ

താലോലമാട്ടുന്നതാര് എന്നെ

താലോലമാട്ടുന്നതാര്

കുളിരോടു കുളിരണിഞ്ഞു നെഞ്ചില്‍

മലരോടു മലര്‍ വിരിഞ്ഞു

പുതുമണ്ണിന്‍ മണമൂറും പൂമഴയില്‍

പുല്‍കിയുണര്‍ത്തുന്നതാര് നിന്നെ

പുല്‍കിയുണര്‍ത്തുന്നതാര്

പൊന്നലച്ചാര്‍ത്തുകളോ ഒരു

ചുണ്ടിന്റെ കുസൃതികളോ

പൊന്നലച്ചാര്‍ത്തുകളോ ഒരു

ചുണ്ടിന്റെ കുസൃതികളോ

താലോലമാട്ടുന്നതാര് എന്നെ

താലോലമാട്ടുന്നതാര്

മുത്തോടു മുത്തുലഞ്ഞു രാഗ

മുത്തങ്ങള്‍ ചേര്‍ന്നുലഞ്ഞു

കെട്ടിപ്പിടിക്കുന്ന നേരമെന്നോമന

ഞെട്ടിത്തരിക്കുന്നതെന്തേ വീണ്ടും

ഞെട്ടിത്തരിക്കുന്നതെന്തേ

ആദ്യത്തെ ലജ്ജ കൊണ്ടോ അതോ

ആ കരവിദ്യകൊണ്ടോ

താലോലമാട്ടുന്നതാര് എന്നെ

താലോലമാട്ടുന്നതാര് (താമരമൊട്ടേ )

Song information

വര്‍ഷം: 1973

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: കെ ജെ യേശുദാസ്, ബി വസന്ത

രാഗം: ചാരുകേശി

അഭിനേതാക്കള്‍: പ്രേം നസീര്‍, വിജയശ്രീ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: ഗാനസ്നേഹി

Album: പച്ചനോട്ടുകള്‍

Explore this song