Malayalam lyrics
താമരകൈകളാൽ മിഴികൾ പൊത്തി ... പ്രേമം പൂവിട്ടൊരിടനാഴി താണ്ടി ... എന്നേ നീ ഏതോ മനോഹരമാം വിഷുക്കൊന്ന പൂക്കണി കാണാൻ കൊണ്ടുവന്നു എന്റെ കണ്ണിനു കണിയായ് നീ ഒരുങ്ങി നിന്നൂ ....( 2 ) നിൻമുഖമാകും വാൽക്കണ്ണാടിയിൽ എന്നേ തന്നേ ഞാൻ കണി കണ്ടൂ ... (2) നീലമിഴികളിൽ വിളക്കുകൾ കണ്ടു നിൻ നെറ്റിക്കുറിയിൽ സ്വർണ്ണം കണ്ടൂ ... പുഞ്ചിരിയിൽ മുല്ലപ്പൂവുകൾ കണ്ടു ഞാൻ സഞ്ചിത പുണ്യം കണി കണ്ടൂ ... ( താമരകൈകളാൽ മിഴികൾ പൊത്തി ) ആകാശത്തിലെ പൊന്നുരുളിയ്ക്കുള്ളിൽ അലക്കിയ പുടവയാം മേഘത്തിൽ ... ( 2 ) ശാന്തചന്ദ്രിക വെള്ളരി വച്ചു ... നാദാത്മിക തങ്ക നാണയം വച്ചു ... എൻ മണി തമ്പുരു ഞാനതിൽ വച്ചു ... എൻ പ്രിയ ഗാനം കണി വച്ചൂ... ( താമരകൈകളാൽ മിഴികൾ പൊത്തി )
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: ജി വേണുഗോപാൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: എസ് രമേശന്‍ നായര്‍