Malayalam lyrics

താമരകൈകളാൽ മിഴികൾ പൊത്തി ...
പ്രേമം പൂവിട്ടൊരിടനാഴി താണ്ടി ...
എന്നേ നീ
ഏതോ മനോഹരമാം വിഷുക്കൊന്ന പൂക്കണി കാണാൻ കൊണ്ടുവന്നു
എന്റെ കണ്ണിനു കണിയായ് നീ ഒരുങ്ങി നിന്നൂ ....( 2 )
നിൻമുഖമാകും വാൽക്കണ്ണാടിയിൽ
എന്നേ തന്നേ ഞാൻ കണി കണ്ടൂ ... (2)
നീലമിഴികളിൽ വിളക്കുകൾ കണ്ടു
നിൻ നെറ്റിക്കുറിയിൽ സ്വർണ്ണം കണ്ടൂ ...
പുഞ്ചിരിയിൽ മുല്ലപ്പൂവുകൾ കണ്ടു ഞാൻ
സഞ്ചിത പുണ്യം കണി കണ്ടൂ ...
( താമരകൈകളാൽ മിഴികൾ പൊത്തി )
ആകാശത്തിലെ പൊന്നുരുളിയ്ക്കുള്ളിൽ
അലക്കിയ പുടവയാം മേഘത്തിൽ ... ( 2 )
ശാന്തചന്ദ്രിക വെള്ളരി വച്ചു ...
നാദാത്മിക തങ്ക നാണയം വച്ചു ...
എൻ മണി തമ്പുരു ഞാനതിൽ വച്ചു ...
എൻ പ്രിയ ഗാനം കണി വച്ചൂ...
( താമരകൈകളാൽ മിഴികൾ പൊത്തി )

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

Album: ആകാശവാണി ലളിതഗാനങ്ങള്‍