Malayalam lyrics
താലോലം പാടി ഉറക്കണോ തന്തനം പാടി ഉണർത്തണോ (2) ഉറങ്ങുകയോ ഉറക്കം നടിക്കുകയോ കണ്ണൻ ഇമ തൊട്ടു നീ പറയൂ കാറ്റേ താലോലം പാടി ഉറക്കണോ തന്തനം പാടി ഉണർത്തണോ ഞാൻ... ഉറക്കു പാട്ടിനും ഉണർത്തു പാട്ടിനും ഒരു രാഗം മതിയോ (2) കുളിർനീർക്കുളത്തിനും കല്ലോലിനിയ്ക്കും ഒരു താളം മതിയോ തളർന്നു പോയോ തളർച്ച നടിക്കയാണോ കണ്ണൻ ഉടൽ തൊട്ടു നീ പറയൂ കാറ്റേ താലോലം പാടി ഉറക്കണോ തന്തനം പാടി ഉണർത്തണോ ഞാൻ.... അടഞ്ഞ കണ്ണിനും തെളിഞ്ഞ കണ്ണിനും ഒരു പോൽ മയ്യ് മതിയോ നനഞ്ഞ കവിളിലും വിടർന്ന ചുണ്ടിലും ഒരു ചുംബനം മതിയോ പിണക്കമാണോ പിണക്കം നടിക്കയാണോ കണ്ണൻ ഉയിർ തൊട്ടു നീ പറയൂ കാറ്റേ താലോലം പാടി ഉറക്കണോ തന്തനം പാടി ഉണർത്തണോ ഞാൻ... (താലോലം....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പി കെ ഗോപി
ഗായകര്‍: കെ എസ് ചിത്ര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ജിജാ സുബ്രമണ്യന്‍
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങൾ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങൾ
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പി കെ ഗോപി