Malayalam lyrics
തെന്നലിന് കൈകളില്‍ നമ്മള് രണ്ടിളം തുമ്പികള്‍ വെണ്ണിലാക്കുമ്പിളില്‍ നമ്മള് രണ്ടു തേന്തുള്ളികള് മണിവീണ തന് സ്വരതന്തിയില് ഇണ നമ്മളോ മധുതരംഗം മലരമ്പുകള്‍ നിറം ചൂടുമീ ഇടനെഞ്ചിലോ പുതുമൃദംഗം മഴനനഞ്ഞു ദിനം തളിരണിഞ്ഞു സ്വയം കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം തെന്നലിന് കൈകളില്‍ നമ്മള് രണ്ടിളം തുമ്പികള്‍ മാരിവില്ലുമാലകള് കോര്‍ത്തു മേലെ വന്നുവോ നീലവിണ്ണിലായി നിറഞ്ഞൊരാഴി മേഘമേ കല്ലുവെച്ച മോതിരം നീ പതുക്കെ നീട്ടിയോ കണ്ണുചിമ്മി ദൂരെ നിന്ന താരകന്യകേ സംഗമിച്ചൊന്നാകാന് സമ്മതം മൂളുന്നോ മംഗളം ചൊല്ലീടാന്‍ നിങ്ങളും കൂടുന്നോ സമ്മാനമോരോന്നായ് നല്കുന്നുവോ തെന്നലിന് കൈകളില്‍ നമ്മള് രണ്ടിളം തുമ്പികള്‍ മണിവീണ തന് സ്വരതന്തിയില് ഇണ നമ്മളോ മധുതരംഗം മലരമ്പുകള്‍ നിറം ചൂടുമീ ഇടനെഞ്ചിലോ പുതുമൃദംഗം മഴനനഞ്ഞു ദിനം തളിരണിഞ്ഞു സ്വയം കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം തെന്നലിന് കൈകളില്‍ നമ്മള് രണ്ടിളം തുമ്പികള്‍ ഓ കണ്ടിരുന്നകണ്ണുകള് തമ്മിലൊന്നു പങ്കിടും കാവ്യഭംഗിയേറെയുള്ള കാലമായിതാ ഓര്‍മ്മയെന്ന ജാലകം നീ തുറന്നു വന്നുവോ ഓടിയെന്റെ കൂടെ വന്ന പൊന്വസന്തമേ പട്ടുനൂലില്‍ മിന്നും സ്വപ്നമോ കണ്ടില്ലേ ഇഷ്ടസങ്കല്പങ്ങള് പന്തലോ മേഞ്ഞില്ലേ കല്യാണസംഗീതം കാതോരമായി തെന്നലിന് കൈകളില്‍ നമ്മള് രണ്ടിളം തുമ്പികള്‍ വെണ്ണിലാക്കുമ്പിളില്‍ നമ്മള് രണ്ടു തേന്തുള്ളികള് ലാല ലാലാലലാലാ ലാല ലാലാലലാ
Song video
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: മൊഹബ്ബത്ത്
- Singer: ഹരിഹരൻമഞ്ജരി
- Film / album: മൊഹബ്ബത്ത്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ