Malayalam lyrics

താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .. മോഹാങ്കണത്തിൽ പെയ്യുന്ന മഞ്ഞിൽ കോരിത്തരിച്ചോ നീയിന്നു ധന്യേ
മന്ദാനിലൻ തഴുകുന്നുവോ..
സ്നേഹാംബരം അഴിയുന്നുവോ.. നീലാംബരം പൂക്കുന്നുവോ (താരങ്ങൾ)
മൌനങ്ങളിൽ വാചാലമാം നിന്നോർമ്മ ഗീതമായ്..
യാമങ്ങളിൽ ഏകാകിയായ് ആ ഗാനം മൂളുന്നു..
ഇണയല്ലയോ പ്രിയയല്ലയോ നിനവല്ലയോ നിഴലല്ലയോ..
സ്നേഹാർദ്രമെൻ സൗഭാഗ്യമേ (താരങ്ങൾ)
താളങ്ങളിൽ രാഗാഞ്ജനം മോഹാശ്രു ചോലയായ്..
നാദങ്ങളിൽ തേനൂറുമീ രാപ്പാടി കേഴുന്നൂ.. സ്വരമുല്ലയിൽ ലയവല്ലികൾ ശ്രുതിമൊട്ടിടും ജതിഗന്ധമോ.
ഭാവാർദ്രമെൻ സംഗീതമേ (താരങ്ങൾ)

Song details

Music: എസ് പി വെങ്കടേഷ്

Film/album: 9 കെ കെ റോഡ്