Malayalam lyrics
ഉം..ഉം... പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ പെ: മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ കണ്ണുകളിള്‍ കുറുമ്പിന്റെ മിന്നലില്ലേ പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ പെ: മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ കളമൊഴി വെറുതെയോ കവിളിലെ പരിഭവം പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ മാമഴ തുള്ളികള്‍ മണിമുത്ത് ചാര്‍ത്തുമീ സുന്ദരിപ്പെണ്ണാം പൂന്തേന്‍ പുഴയില്‍ പെ: താമരത്തോണിയില്‍ തുഴയുകയാണു നാം തങ്കനിലാവിന്‍ തൂവല്‍ത്തുമ്പാല്‍ ആയിരം ചിറകുള്ള മോഹങ്ങളേ അമ്പിളിവച്ച വിളക്കുമായ് മാനത്തെ അമ്പലക്കല്‍പ്പടവില്‍ അന്തിക്കൊരഞ്ജന താരകപ്പെണ്ണിന്റെ ആതിരപ്പാട്ടുണ്ടോ ? പെ: അറിയുമോ വെറുതെയീ കനവിലേ കനവിലേ പരിഭവം പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ കളമൊഴി വെറുതെയോ കവിളിലെ പരിഭവം പെ: മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍ നാണിച്ച് നില്‍ക്കും മുകിലിന്നോരം ആരുടെ നെഞ്ചിലെ തകിലടി കേട്ടുഞാന്‍ തംബുരുമീട്ടും താരശ്രുതിയില്‍ പെ: ആയിരം ചിറകുള്ള സ്വപ്നങ്ങളെ ആയിരം ചിറകുള്ള സ്വപ്നങ്ങളെ മിന്നല്‍ ചിലമ്പിട്ട് തുള്ളിതുളുമ്പുന്ന തെന്നല്‍ തിടമ്പുകളേ പൊന്നിലത്താലിയും മാലയും ചേലയും പീലിപ്പുടവയും താ... കളമൊഴി വെറുതെയോ കവിളിലെ പരിഭവം പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ പെ: മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ കണ്ണുകളില്‍ കുറുമ്പിന്റെ മിന്നലില്ലേ പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ പെ: മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ കളമൊഴി വെറുതെയോ കവിളിലെ പരിഭവം
Song video
Song details
വർഷം: 2005
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, മഞ്ജരി
രാഗം: ശങ്കരാഭരണം
ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ
വരികൾ: അജയ് മേനോൻ, ജിജാ സുബ്രമണ്യൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: അനന്തഭദ്രം
- Singer: എം ജി ശ്രീകുമാർ
- Singer: മഞ്ജരി
- Film / album: അനന്തഭദ്രം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി