Malayalam lyrics
സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ നടുവിൽ ജീരകക്കസവു തുന്നിയ പുടവയുടുത്തവൾ കുണുങ്ങി നിന്നൂ ഏതോ കാമുകസംഗമം കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ദേവരാഗം വിടർത്തിയൊരുക്കിയ ദേവസഭാതല മണ്ഡപത്തിൽ അരയിൽ വൈഡൂര്യമുത്തുകൾ ചാർത്തി ഞൊറിപ്പുവുമായവളൊരുങ്ങി നിന്നൂ നീളും കാതരനയനയായ് കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: ലളിതഗാനങ്ങൾ
- Singer: എൻ ശ്രീകാന്ത്
- Film / album: ലളിതഗാനങ്ങൾ
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: ഭരണിക്കാവ് ശിവകുമാർ