Malayalam lyrics

സ്വരങ്ങൾ സപ്തസ്വരങ്ങൾ

സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ

സ്വരസുന്ദരിമാരെ നിങ്ങളുറങ്ങും

സോപാനമല്ലോ സ്വർഗ്ഗം

സ്വർണ്ണരഥത്തിൽ നിങ്ങളയയ്ക്കും

സ്വപ്നങ്ങളല്ലോ കാലം

(സ്വരങ്ങൾ...)

ശംഖൊലി ഉണരുമീ മാനസക്ഷേത്രത്തിൽ

സംഗീതപൂജ തുടങ്ങീ സർഗ്ഗ സംഗീതപൂജ തുടങ്ങീ (2)

പ്രണവം ചൊല്ലും ചുണ്ടുകളാൽ ഞാൻ (2)

പ്രഭാതഗീതികൾ പാടീ

ഞാൻ പാടീ..

(സ്വരങ്ങൾ...)

മാധവമണഞ്ഞൊരീ മലർവനിയിൽ

മധുമഞ്ജരികൾ വിടർന്നു മാനസ മധുമഞ്ജരികൾ വിടർന്നു

പുളകം പൂക്കും പൂവുടലോടെ (2)

ത്രികാലപൂജയ്ക്കൊരുങ്ങീ

ഞാൻ ഒരുങ്ങീ

(സ്വരങ്ങൾ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: മഹാദേവൻ തമ്പി

ഗായകര്‍: സുജാത മോഹന്‍

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍, സി റ്റി ബിജു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song