Malayalam lyrics
സ്വപ്നദൂരമേ മോഹതീരമേ നീലവാനമേ ജീവതാളമേ ഉണരാനുദയം ഉയരാൻ ഗഗനം പകരാനൊരു ഹൃദയം ദിനരാവുകളായ് തിരിയുന്നുലകം വഴിമണ്ണിൽ മിന്നും സ്വർഗ്ഗം പോലെ വരുമിനി ഈ മനം ഇതാ സഞ്ചാരം സർവ്വദാ ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ കൈനിറഞ്ഞോ കൺതെളിഞ്ഞോ വർണ്ണലോകം മേഘമേറാൻ ചിറകിനെന്നും വേഗമെന്നോ മുന്നിൽ തേടി വന്നുവെന്നോ കാലമെയ്യും പൂക്കളോ സർവ്വം എത്ര സുന്ദരം ഇനി അർത്ഥം ചൊല്ലും ചിത്രം പോലെ തെളിയുമൊരീ കഥ ഇതാ സഞ്ചാരം സർവ്വദാ ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ ചൽ ചലോ ചലോ സഞ്ചാരം സാധകം ചൽ ചലോ ചലോ സംഗീതം സന്തതം
Song details
Music: ജസ്റ്റിൻ പ്രഭാകരൻ
Film/album: രാധേശ്യാം
- Singer: സത്യ പ്രകാശ്
- Film / album: രാധേശ്യാം
- Composer: ജസ്റ്റിൻ പ്രഭാകരൻ
- Lyricist: ജോ പോൾ