Malayalam lyrics

ആ.ആ.ആ

ശ്രീ പാർവതീ പാഹിമാം ശങ്കരീ

ശ്രീ മംഗളകാരിണീ പാഹിമാം ഗൗരീ

ദീപങ്ങൾ ചൂഴും നിൻ ശ്രീപാദം തേടുന്നേൻ

നീയരുളുക സായൂജ്യം  പൊടി ഹിമ  ശൈലജ (ശ്രീ പാർവതീ..)
പൊൻ പുലരൊളിയും ആതിരമഞ്ഞിൻ ജതിയും

നിൻ തങ്ക തളയണിയും നറുചിരിയായ് (2)

ഹൃദയം നിറയും തിരുമധുരം നീ പാടും സംഗീതം

മഴയായീ മധുവായീ അമൃതലിയും ശ്രീരാഗം

ഉണ്ണികിടാവിവൾ  പൊൻ പടി ഊയലിൽ

ചില്ലാട്ടമാടുമ്പോൾ

താനനനനന വാർമുകിലഴകേ

താനനനാ‍ാ തേൻ കണി ചൊരിയൂ

ഹരിഹരപ്രിയനേ നീ

സസ രിരി നിനി സ സ

പപ നിനി സ രി സാ

പൊന്മുരളികയിൽ ഏതോ വിണ്മതി തഴുകി

നറുതിങ്കൾ തളിരാലിലയതിലൊഴുകി (2)

പൊരുളായ് കനിവായ് നലമെഴുമൊരു

പാലാഴി തിര പാടീ

വനമായ് നിറവായ് കളമൊഴി

അതിൽ നീരാടി

ഉണ്ണിക്കിടാവിവൾ എൻ മടി തൊട്ടിലിൽ

മയ്യുറങ്ങും നേരം

രാരിരരാരോ പൂങ്കുയിലലിവേ

രാരീര രാരോ തേൻപൊളി പാടൂ

ഹരിഹരപ്രിയനേ നീ

സസ രിരി നിനി സ സ

പപ നിനി സ രി സാ

Song video

Watch on YouTube

Song details

Music: ശരത്ത്

Raaga: രീതിഗൗളമധ്യമാവതി

Film/album: രുദ്രാക്ഷം