Malayalam lyrics
ശ്രീരാമനാമം ജപസാരസാഗരം ശ്രിപാദപത്മം ജനിമോക്ഷദായകം സരയൂനദിപോല്‍ തിരയിടുമാത്മാവില്‍ (ശ്രീരാമനാമം) ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി രാമായണം സ്വരസാന്ദ്രമായി കവിമുനിയോതിയോ വനമലര്‍ കേട്ടുവോ കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീര്ത്തനത്തിലുണരുകയായി (ശ്രീരാമനാമം) നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ കാണാകണം അകതാരിതില്‍ അമരകിരീടവും രജതരഥങ്ങളും അപരനു നല്കിയ ദശരഥനന്ദനാ രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ (ശ്രീരാമനാമം)
Song details
വര്‍ഷം: 1993
സംഗീതം: ജോണ്സണ്
ഗാനരചന: പി കെ ഗോപി
ഗായകര്‍: കെ എസ് ചിത്ര
രാഗം: നാട്ട
അഭിനേതാക്കള്‍: മുരളി, ജഗദീഷ്, ഉർവ്വശി, ശാന്താദേവി, എം ആർ ഗോപകുമാർ
വിശദവിവരങ്ങള്‍: ajith_cmc
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
കരോക്കെ: മനു
Album: നാരായം
- Singer: കെ എസ് ചിത്ര
- Film / album: നാരായം
- Composer: ജോണ്സണ്
- Lyricist: പി കെ ഗോപി