Malayalam lyrics

ആലേലോ ആലേപുല്ലേലോ
ആലേലോ ആലേപുല്ലേലോ
ഷാപ്പിന്റെ മുറ്റത്തെ ആടുന്ന തെങ്ങേ
ഒരു കുടം കള്ള് കടം തരാവോ
നെല്ലിന്റെ തണ്ട് മണക്കുന്ന കാറ്റേ
ഷാപ്പിലെ കറിയുടെ മണം തരാവോ
തകത്തിനം തെയ്യന്നം പാട്ട് കേട്ടിട്ടോ
തെങ്ങോല കയ്യുകൾ താളം മുട്ടുന്നേ
കായൽമീൻ കുഞ്ഞുങ്ങൾ തുള്ളിച്ചാടുന്നേ
ഓളപരപ്പിലെ വള്ളം പായുന്നേ
ആലേലോ പുല്ലേലോ ആലേപുല്ലേലോ
ആലേലോ പുലല്ലോ ആലേപുല്ലേലോ

Song video

Watch on YouTube

Song details

Music: വിദ്യാസാഗർ

Film/album: പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും