Malayalam lyrics
രാധേ നിന്നെയുണർത്താൻ ഞാനെൻ വേണുവിനോട് പറഞ്ഞല്ലോ (2) രാധേ നിന്നെയുണർത്താൻ ഞാനൊരു രാക്കിളിയോടും പറഞ്ഞല്ലോ (2) എങ്കിലും നിന്നെ കണ്ടില്ലല്ലോ വെണ്മതി മായുകയാണല്ലോ (രാധേ ........) നീ വരാതെ നിൻ നെടുവീർപ്പെന്തിനു ധീരസമീരനു നൽകീ (2) നിൻ താരുകളിൻ ചന്ദനഗന്ധം വൃന്ദാവനികയിൽ തൂകീ രാധേ രാധേ എൻ മുരളീരവ ലാളിതയാം നീ എന്തേ വൈകുവതെന്തേ (രാധേ ........) നീയണയാതെ നിൻ നീല നിചോളം വാർമതിയ്ക്കെന്തിനു നൽകീ (2) നിൻ പദം പുൽകും നൂപുര യുഗളം യമുനയ്ക്കെന്തിനു നൽകി രാധേ രാധേ എൻ സ്മൃതിമധുര വിഭാജികയാം നീ എന്തേ വൈകുവതെന്തേ (രാധേ ........)
Song information
സംഗീതം: തിരുവിഴ ശിവാനന്ദൻ
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: ജി വേണുഗോപാൽ
രാഗം: ചാരുകേശി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: തിരുവിഴ ശിവാനന്ദൻ
- Lyricist: പൂവച്ചല്‍ ഖാദര്‍