Malayalam lyrics
രാമനില്ലാതൊരു കീർത്തനമോ രഘുരാമനല്ലാതൊരു പാർത്ഥിവനോ.. (രാമനില്ലാതൊരു.. ) ബിലഹരിയായാലും ശ്രീഹരിയായാലും രഘുരാമ പല്ലവി മധുരം... (രാമനില്ലാതൊരു... ) എണ്ണിയാൽ തീരാത്ത രാമനാമങ്ങളാൽ മണ്ണിനെ വിണ്ണാക്കും ത്യാഗരാഗം.. (എണ്ണിയാൽ.. ) കാഷായസന്ധ്യയിൽ സൂര്യതംബുരു മീട്ടി കർമ്മ ഭിക്ഷാടനത്തിനലയുമ്പോൾ.. രാമാ.. സീതാരാമാ.. നിൻ ഭക്തന്റെ പാദം കഴുകുന്നു ഞാൻ... (രാമനില്ലാതൊരു... ) രാമസന്നിധി തേടും ജീവരാഗങ്ങളാൽ പ്രാണനിൽ പഞ്ചമം പെയ്തവനേ.. (രാമസന്നിധി.. ) ദർശനം തടയുന്ന തിരശീല വീഴ്ത്തും നിൻ അത്ഭുതം രാമനായ് തെളിയുമ്പോൾ.. രാമാ.. സീതാരാമാ.. നിൻ ദാസന്റെ നാദം തിരയുന്നു ഞാൻ... (രാമനില്ലാതൊരു... )
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: ജി വേണുഗോപാൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: എസ് രമേശന്‍ നായര്‍