Malayalam lyrics

രാമനില്ലാതൊരു കീർത്തനമോ
രഘുരാമനല്ലാതൊരു പാർത്ഥിവനോ.. (രാമനില്ലാതൊരു.. )
ബിലഹരിയായാലും ശ്രീഹരിയായാലും
രഘുരാമ പല്ലവി മധുരം...
(രാമനില്ലാതൊരു... )
എണ്ണിയാൽ തീരാത്ത രാമനാമങ്ങളാൽ
മണ്ണിനെ വിണ്ണാക്കും ത്യാഗരാഗം.. (എണ്ണിയാൽ.. )
കാഷായസന്ധ്യയിൽ സൂര്യതംബുരു മീട്ടി
കർമ്മ ഭിക്ഷാടനത്തിനലയുമ്പോൾ..
രാമാ.. സീതാരാമാ.. നിൻ
ഭക്തന്റെ പാദം കഴുകുന്നു ഞാൻ...
(രാമനില്ലാതൊരു... )
രാമസന്നിധി തേടും ജീവരാഗങ്ങളാൽ
പ്രാണനിൽ പഞ്ചമം പെയ്തവനേ.. (രാമസന്നിധി.. )
ദർശനം തടയുന്ന തിരശീല വീഴ്ത്തും നിൻ
അത്ഭുതം രാമനായ് തെളിയുമ്പോൾ..
രാമാ.. സീതാരാമാ.. നിൻ
ദാസന്റെ നാദം തിരയുന്നു ഞാൻ...
(രാമനില്ലാതൊരു... )

Song details

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍