Malayalam lyrics
പൂവാംകുരുന്നില കൂടിന്നുള്ളില്‍ പോന്നോലച്ചങ്ങാലി പ്രാവുറങ്ങി (2) വെള്ളാരം കുന്നുമ്മേല്‍ വേനല്‍നിലാവും പെയ്തൊടുങ്ങി ഏതോ രാക്കിളിപ്പാട്ടിലെ നോവില്‍ മാമ്പൂവിന് നെഞ്ഞുരുകി കാണാപ്പൂങ്കാറ്റിടറി ഏതോ ഒരോര്‍മ്മതന്‍ പൂഞ്ചിമിഴില്‍ ഇല്ലാ മഞ്ചാടിമണി തിരഞ്ഞു ഒരു നഷ്ടസ്വപ്നത്താല്‍ മനം തളര്‍ന്നു (2) ശൂന്യമാം വീഥികളില്‍ പിന്നെയും നീ നടന്നൂ ആരാരും കാണാതെ ആര്‍ദ്രയായി നീ കരഞ്ഞു നിന്നോമല്‍ പൊന്‍തൂവല്‍ പൂഞ്ചിറകെല്ലാം വീണെരിഞ്ഞു പൂവാംകുരുന്നില കൂടിന്നുള്ളില്‍ പോന്നോലച്ചങ്ങാലി പ്രാവുറങ്ങി പൂപോല്‍ വാടുമീ പൈതലിനായി മാറില്‍ നൊമ്പരപ്പാല് ചുരന്നു നിന്റെ വാത്സല്യമെല്ലാം നീ പകര്‍ന്നൂ (2) കൂട്ടിലെ രാത്തുണയോ പാഴ്മണ്ണില്‍ വീണടിഞൂ ഈരാവില്‍ നിന് ജന്മം തേടുന്നു തൂവെളിച്ചം കാരുണ്യം കൈനീട്ടും ഏതോ സാന്ത്വന പൊന്‍വെളിച്ചം പൂവാംകുരുന്നില കൂടിന്നുള്ളില്‍ പോന്നോലച്ചങ്ങാലി പ്രാവുറങ്ങി വെള്ളാരം കുന്നുമ്മേല്‍ വേനല്‍നിലാവും പെയ്തൊടുങ്ങി ഏതോ രാക്കിളിപ്പാട്ടിലെ നോവില്‍ മാമ്പൂവിന് നെഞ്ഞുരുകി കാണാപ്പൂങ്കാറ്റിടറി ഉം ഉം ഉം ....
Song video
Song details
Music: ജോൺസൺ
Film/album: മഞ്ഞുകാലവും കഴിഞ്ഞ്
- Singer: കെ എസ് ചിത്ര
- Film / album: മഞ്ഞുകാലവും കഴിഞ്ഞ്
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി