Malayalam lyrics

പുത്തൻ പൂഞ്ചേല ചാർത്തി

നൃത്തം വെയ്ക്കുന്നു കാടും

കൂ കൂ കൂകുന്നു കൂട്ടിൽ

മോദം പുള്ളിക്കുയിലും...

പൊന്നോണപ്പൂക്കൾ ചൂടി

ആടിപ്പാടുന്നു ഞാനും...

(പുത്തൻ.....)

സ്നേഹാർദ്രയാം എന്നെ

നൃത്തലോലയാക്കി മാറ്റാൻ...(2)

സ്വർഗ്ഗഗാനമായ് വരുമോ നീ

പ്രിയ ദേവാ എൻ മുന്നിൽ...

സ്വർഗ്ഗഗാനമായ് വരുമോ നീ

പ്രിയ ദേവാ എൻ മുന്നിൽ...

സുഖദായിനീ വരവായി ഞാൻ

തിരുമധുരവുമായി...(2)

(പുത്തൻ.....)

ഹേമന്തമാകുമ്പോൾ

ഒരു കൂടുകൂട്ടി വാഴാൻ...(2)

സ്വപ്നരൂപമായ്‌ വരുമോ നീ

പ്രിയ ദേവീ എൻ മുന്നിൽ...

സ്വപ്നരൂപമായ്‌ വരുമോ നീ

എൻ ദേവീ എൻ മുന്നിൽ...

മമനായകാ വരവായി ഞാൻ

ഒരു ശ്രുതിലയമായി...(2)

(പുത്തൻ...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ചുനക്കര രാമന്‍കുട്ടി

ഗായകര്‍: കെ ജി മാര്‍ക്കോസ്‌, കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song