Malayalam lyrics

പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും
പുലര്‍കാലമേ സുഖമല്ലയോ
പൂപ്പാലയില്‍ പാടാന്‍ വരും
ഗന്ധര്‍വ്വനും സുഖമല്ലയോ
മലര്‍ച്ചിറകില്‍ പറന്നുയരാം
ആഘോഷമീ ഒഴിവുകാലം
പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും
പുലര്‍കാലമേ സുഖമല്ലയോ
നീലമല തൻ പാദസരമായ്
മഞ്ഞുപുഴയിൽ നീന്തി നോക്കാം
തങ്കമുരുകും പോക്കുവെയിലായ് വർണ്ണമുകിലിൻ കോടി ചൂടാം
പീലിക്കാവടിയാടും
കുളിർമേഘത്താഴ്വര താണ്ടാം
കാറ്റേ കോലക്കുഴലും കൊണ്ടു വാ (2)
മലർച്ചിറകില്‍ പറന്നുയരാം
ആഘോഷമീ ഒഴിവുകാലം ഹോയ്
പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും
പുലര്‍കാലമേ സുഖമല്ലയോ
മിന്നി മറയും മിന്നലഴകായ് രാത്രിമഴ തന്‍ മുത്തു ചാര്‍ത്താം
കൂട്ടിലുണരും കാട്ടുകുയിലായ്
രാവു പുലരേ പാട്ടു പടാം
ചെല്ലച്ചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താം
തങ്കത്തിങ്കള്‍ കിണ്ണം കൊണ്ടു വാ (2)
മലർച്ചിറകില്‍ പറന്നുയരാം
ആഘോഷമീ ഒഴിവുകാലം
പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും
പുലര്‍കാലമേ സുഖമല്ലയോ
പൂപ്പാലയില്‍ പാടാന്‍ വരും
ഗന്ധര്‍വ്വനും സുഖമല്ലയോ
മലര്‍ച്ചിറകില്‍ പറന്നുയരാം
ആഘോഷമീ ഒഴിവുകാലം

Song video

Watch on YouTube

Song details

Music: വിദ്യാസാഗർ

Film/album: സമ്മർ ഇൻ ബെത്‌ലഹേം