Malayalam lyrics
പുലർവെയിൽ പൊന്നണിഞ്ഞും പുതുമോടി ചാന്തണിഞ്ഞും വരവായ് വള്ളുവനാട്ടിൻ പൂക്കാലം നിഴലണിക്കാവിലെ പഴമുറ പൂരമായ് തിരുവരങ്കൻ വരും തുടിയിലെ താളമായ് വരുനീ മേടപൂങ്കാറ്റേ [ പുലർവെയിൽ.... അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ അണിവാൽ തോരണങ്ങൾ മണിമേഘചാമരങ്ങൾ അഴകിൻ ആലവട്ടങ്ങൾ ഇളനീർ പൂക്കുലയുണ്ടേ നിറനാഴി ചന്തവുമുണ്ടേ ഉടവാളൂരിയുറയും തിരുതേവി കോമരമുണ്ടേ മനസിൻ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ ... കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ കസവാൽ കോടിചുറ്റി കണികൊന്ന പൂവിടർത്തി പുഴതൻ പുല്ലുമേടുകൾ മറിമാൻ കണ്ണുകളോടെ മാംഗല്യ കുങ്കുമമോടെ മഴവിൽ പെൺമണിയാടും തുളുനാടൻ കുമ്മികളുണ്ടേ മനസിൽ ഉത്സവനാളല്ലേ പുലരാതിരുനാളല്ലേ [ പുലർവെയിൽ...
Song video
Song details
Music: വിദ്യാധരൻ
Film/album: ദി പോർട്ടർ
- Singer: പ്രദീപ് സോമസുന്ദരം
- Film / album: ദി പോർട്ടർ
- Composer: വിദ്യാധരൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി