Malayalam lyrics

പുലരിയായ് നിറമലരിയായ്

പുതുജീവിതമുയരുകയായ്

ഇരുളിലെ കരിയിലകളായ്

വെറുമോര്‍മ്മകള്‍ മറയുകയായ്

കരളിലെ ഇളമാന്‍ കിടാവേ

നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം

ഇനിയെന്റെ കാവലാളായ് നീ പോരുമോ

വിരിമാറിലെന്നെന്നും ഇടമേകുമോ

പുല്‍ക്കുടിലിന്നുള്ളിലിരിക്കാം കാവലായ്

നെഞ്ചില്‍ ചേര്‍ത്തു തലോടിയുറക്കാമോമനേ

ഇനി വിടില്ല ഞാനൊരുനാളിലും

ഒരുസ്വര്‍ഗ്ഗമാകെ വേണം ഇനി വാഴുവാന്‍

ഇരുജന്മമാകമാനം ഒന്നാകുവാന്‍

കാണുമ്പൊഴേ നാണം കണ്ണില്‍ പെയ്തുപോയ്

മിണ്ടുമ്പോഴെ നെഞ്ചില്‍ പൂമഴയൂര്‍ന്നുപോയ്

ഇടമൊരുങ്ങിയെന്‍ മലര്‍ വാടിയില്‍

Song information

വര്‍ഷം: 1992

സംഗീതം: എസ് പി വെങ്കിടേഷ്

ഗാനരചന: കൈതപ്രം

ഗായകര്‍: കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, കെ എസ് ചിത്ര

അഭിനേതാക്കള്‍: മുരളി, പാർവ്വതി

വരികൾ: ശ്രീദേവി, ഷൈൻ എസ്2000

Album: വലയം

Explore this song