Malayalam lyrics
പൂക്കളാവുക നമ്മൾ - തേൻ പൂക്കളാവുക നമ്മൾ പൂത്തുലഞ്ഞീ രാഷ്ട്രവാടിയിൽ സ്നേഹമെന്ന മണം പരത്തി കാറ്റുപാടും ദേശഭക്തി പാട്ടിനൊത്ത് നൃത്തമാടും പൂക്കളാവുക നമ്മൾ പൂക്കളാവുക നമ്മൾ പലനിറങ്ങടെ ഒരുമയല്ലേ പരിമളം പലതാവതല്ലേ മഹിമ ഈ മലർവാടി തന്റെ മനോഭിരാമത്വം ഒരുതരം പൂ മതിയിവിടെന്നൊരു മണം മതിയെന്നുമെല്ലാമൊരു നിറത്തിൽ വേണമെന്നും പറയുവാനാമോ ശലഭമെത്തി ഉഗ്രധനം പകരുവാനും സൗഹൃദത്തേൻ നുകരുവാനു- മണഞ്ഞീടുമ്പോൾ തടയുവാനാമോ അന്യജാതി പൂ നുകർന്ന ശലഭമേ നീ പോകു ദൂരെ എന്നൊരു പൂ ചൊന്ന് കേട്ടു- കേൾവി ഇല്ലല്ലോ വിവിധ വിശ്വാസങ്ങളാകും പല നിറങ്ങളണിഞ്ഞ പൂക്കൾ പകരുമേകതയെന്ന സംസ്കൃതി എത്ര മഹനീയം - അതിനെന്ത് ആത്മസൗരഭ്യം ഇനിയുമീ മലർവാടിയിൽ പൂ നിറമതിന്നുടെ പേരിനാരും അതിരു തോണ്ടാൻ വേരറുക്കാൻ വാളെടുക്കല്ലേ അതു നടന്നാൽ... അതു നടന്നാൽ പൂവനത്തിനു പകരമീ നൽവാടിയിൽ വീണഴുകി നാറും മലർദലങ്ങടെ ജടമതേ കാണൂ പൂക്കളാവുക നമ്മൾ - തേൻ പൂക്കളാവുക നമ്മൾ പൂത്തുലഞ്ഞീ രാഷ്ട്രവാടിയിൽ സ്നേഹമെന്ന മണം പരത്തി കാറ്റുപാടും ദേശഭക്തി പാട്ടിനൊത്ത് നൃത്തമാടും പൂക്കളാവുക നമ്മൾ പൂക്കളാവുക നമ്മൾ പൂക്കളാവുക നമ്മൾ പൂക്കളാവുക നമ്മൾ
Song video
Song details
Music: നൂറനാട് കൃഷ്ണൻകുട്ടി
Film/album: മഴമുകിൽ പോലെ
- Singer: പന്തളം ബാലൻ
- Film / album: മഴമുകിൽ പോലെ
- Composer: നൂറനാട് കൃഷ്ണൻകുട്ടി
- Lyricist: കൂത്താട്ടുകുളം ശശി