Malayalam lyrics
ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രയും പ്രിയമായ് തീരുന്നതെങ്ങിനെ.. ഒരാളിന്നൊരാളിന്റെ പുഞ്ചിരിയിത്രമേൽ ഹൃദ്യമായ് തോന്നുന്നതെങ്ങിനെ.. തിരമാലയായ് അഗ്നിജ്വാലയായ് ഇഷ്ടം ഓരോ രോമകൂപങ്ങളിലൂടെ അന്തരാത്മാവിലേക്കാളിപ്പടർന്നീ സന്തോഷ സാഗരം തീർക്കുന്നതെങ്ങിനെ.. ഇതു ഭൂമിയിൽ ജീവിതം തുടരാൻ നമ്മെ കൊതിപ്പിക്കും സൗഭാഗ്യം ഇതു പ്രപഞ്ചത്തിൻ ജീവരഹസ്യം സ്വർഗ്ഗീയസൗന്ദര്യം ഈ സൗന്ദര്യനിലാക്കുളിർച്ചോലയിൽ മുങ്ങിത്തുടിക്കാനുഴറുന്നൂ.. മനസ്സുഴറുന്നൂ.. ഒരു ദുഃഖമേയുള്ളു ബാക്കി ഈ മധുരവും ഒരുനാളിൽ കയ്ക്കും ഈ മധുരവുമൊരുനാളിൽ കയ്ക്കും ആ കയ്പ്പു തീണ്ടാത്തൊരു പാനപാത്രം തേടിത്തേടി വരുന്നൂ ഞാൻ ആ പ്രേമചഷകമെവിടെ.. .
Song video
Song details
Music: നൂറനാട് കൃഷ്ണൻകുട്ടി
Raaga: വൃന്ദാവനസാരംഗ
Film/album: മഴമുകിൽ പോലെ
- Singer: കെ ജെ യേശുദാസ്
- Film / album: മഴമുകിൽ പോലെ
- Composer: നൂറനാട് കൃഷ്ണൻകുട്ടി
- Lyricist: കൂത്താട്ടുകുളം ശശി