Malayalam lyrics

പൂച്ചയ്ക്കൊരു പൂത്താലി
കെട്ടണതാരാണ് അവനാരാണ്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണ്
അങ്ങാടീല്‍ തോറ്റു മടങ്ങിയ 
പെണ്ണാളേ കിളിപ്പെണ്ണാളേ
ഇന്നീ പെരക്കു ചുറ്റും മണ്ടിനടന്നിട്ടെന്താണ്
പൂച്ചയ്ക്കൊരു പൂത്താലി
കെട്ടണതാരാണ് അവനാരാണ്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണ്
ആട്ടേപോട്ടേന്ന് പൊട്ടിത്തെറിച്ചിട്ടും
ഇപ്പോളൊരോലപ്പടക്കം
അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ -നീ 
ഇപ്പോളെല്ലാമറിഞ്ഞില്ലേ
ഹോ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടിട്ട് കൊക്കയില്‍ പോയില്ലേ ഒക്കേയും പോയില്ലേ
നിനക്കിനിയടിക്കടി അലമുറമേളം
ഇനിയെനിക്കാടണം പാടണം
തുടികളില്‍ തട്ടണം മുട്ടണം താളം
പൂച്ചയ്ക്കൊരു പൂത്താലി
കെട്ടണതാരാണ് അവനാരാണ്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണ്
ഹോ പൂവാല്‍ത്തുമ്പിക്ക് 
കല്ലെടുക്കാന്‍ മോഹം
തീര്‍ത്താലും തീരാത്ത മോഹം
കല്ലെടുത്താകാശത്തുഞ്ചത്ത് ചെന്നപ്പോള്‍
തുമ്പിച്ചെറകൊടിഞ്ഞേ
തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല
കുട്ടയില്‍ പെട്ടവള്‍ ഓലക്കറുമ്പി
അമ്പടിയമ്പടിയെവിടേ നിന്‍ കുറുമ്പ്
കുറിയിട്ടതെടുത്തിനീ നോക്കണം
കുടുകുടേ ചിരിക്കണം മുറുക്കണം വാടേ
പൂച്ചയ്ക്കൊരു പൂത്താലി
കെട്ടണതാരാണ് അവനാരാണ്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണ്

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: കണ്ണെഴുതി പൊട്ടുംതൊട്ട്