Malayalam lyrics
പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് (പത്തുവെളുപ്പിന്...) വില്വാദ്രിനാഥൻ പള്ളിയുണരുമ്പോൾ പഞ്ചമിചന്ദ്രന് പാലൂട്ട് (2) വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടുന്ന് കല്യാണം (പത്തുവെളുപ്പിന്...) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളിക്കുറിശ്ശിയിൽ വരവേൽപ്പ്(2) നാക്കില നിറപറ പൂക്കുല പൊൻകണി നാലുംവച്ചുള്ളൊരു വരവേൽപ്പ് (പത്തുവെളുപ്പിന്...) മാനത്തുരാത്രിയിൽ പുള്ളിപ്പുലിക്കളി മായന്നൂർ കാവിൽ പാവക്കൂത്ത് പെണ്ണിനുരാത്രിയിൽ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര (പത്തുവെളുപ്പിന്...)
Song video
Song details
Music: രവീന്ദ്രൻ
Raaga: ആഭേരി
Film/album: വെങ്കലം
- Singer: കെ എസ് ചിത്ര
- Film / album: വെങ്കലം
- Composer: രവീന്ദ്രൻ
- Lyricist: പി ഭാസ്ക്കരൻ