Malayalam lyrics
പത്മരാഗമായി ഋതു പുഷ്പ നാണമോടെ മലരമ്പു മെയ്യിൽ മൂടും നവരത്ന രാഗമോടെ ആത്മാവിൽ നീ ചൂടി ആലസ്യ പൂചൂടി പൊന്നല്ലീ പൂത്തേര് സ്വർണ്ണപൂ മുത്തായി പ്രേമ സ്വപ്നമീഅഞ്ജു പുഷ്പമേ നീയെന്റെ അരികിൽ വരൂ [പത്മരാഗമായി... പൂകൈത പൂവിടുമീ നീലരാവിലണയൂ ഈ കുളിർപൂക്കും പുഴതന്റെ കല്ലൊതുക്കു തന്നിൽ പൂകൈത പൂവിടുമീ നീലരാവിലണയൂ ഈ കുളിർപൂക്കും പുഴതന്റെ കല്ലൊതുക്കു തന്നിൽ അരയന്ന പൈങ്കിളി അഴകിന്റ പൂങ്കിളി അസുലഭ നിർവൃതി അനുഭവിച്ചീടുവാൻ മാനസത്തിൻ ചിപ്പിതന്നിൽ ഒന്നായ് ചേർന്നീടാനായ് [പത്മരാഗമായ്... ഈ രാവിൻ ലാവണ്യം ചന്ദ്രകാന്തമാക്കി ചിരി പൂത്തിടും പൂവാകും നിന്റെ സ്വപ്നവദനം ഈ രാവിൻ ലാവണ്യം ചന്ദ്രകാന്തമാക്കി ചിരി പൂത്തിടും പൂവാകും നിന്റെ സ്വപ്നവദനം രോമാഞ്ച പൂ ചൂടി ചൈത്രരാഗമായി പൊന്നു പൂക്കുലതളിർ താളുപോലെ മാറിലെൻ രോമശയ്യ തന്നിലായി രാവിതിന്നു സ്വർഗ്ഗമാക്കാം [പത്മരാഗമായി...
Song details
Music: രാജാമണി
Film/album: റെയ്ഞ്ചർ
- Singer: എം ജി ശ്രീകുമാർ
- Film / album: റെയ്ഞ്ചർ
- Composer: രാജാമണി
- Lyricist: ഭരണിക്കാവ് ശിവകുമാർ