Malayalam lyrics
പറയുമോ മൂകയാമമേ പൊലിയുമോ പുണ്യതാരകം ഇരുള്‍മൂടുമെന്‍ കിനാവില്‍ തെളിയുന്ന വിണ്‍ദീപം മുറിവാര്‍ന്നൊരെന്റെയുള്ളില്‍ മുറുകുന്ന ശ്രീരാഗം (പറയുമോ...) ഒരു നേര്‍ത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം ഒരു മൂകസാക്ഷിയായ് എരിയുന്നു ദൂരെ നിന്‍ നാളം പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍ പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ ശുഭതാരകേ... എരിതീയിലോ നീറും ജന്മം പറയുമോ മൂകയാമമേ പൊലിയുമോ പുണ്യതാരകം ലാലാലലാലാ...
Song video
Song details
Music: വിദ്യാസാഗർ
Film/album: ഇന്ദ്രപ്രസ്ഥം
- Singer: കെ എസ് ചിത്ര
- Film / album: ഇന്ദ്രപ്രസ്ഥം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി