Malayalam lyrics

പ്രിയമുള്ളവളേ...പ്രിയമുള്ളവളേ...
വിരിയും യൗവ്വനമലരേ...(2)
വികാരമാകും വീണക്കമ്പിയിൽ
ഒന്നു തൊടട്ടേ ഞാൻ...
മൃദുവായ് ഒന്നു തൊടട്ടേ ഞാൻ...
പ്രിയമുള്ളവളേ...പ്രിയമുള്ളവളേ...
വിരിയും യൗവ്വനമലരേ...
പകൽക്കിനാവുകൾ എന്റെ മനസ്സിൽ
കൊരുത്ത പനിനീരിൻ മാല്യം...(2)
ഈ കതിർമണ്ഡപ നടയിൽ നിൽക്കും
എനിക്കു നീട്ടുകയില്ലേ...നീ...
എനിക്കു നീട്ടുകയില്ലേ...
(ഈ കതിർമണ്ഡപ....)
പ്രിയമുള്ളവളേ...പ്രിയമുള്ളവളേ...
വിരിയും യൗവ്വനമലരേ...
വിവാഹനാളിൽ പുടവ തരുമ്പോൾ
അണിയും ലജ്ജാഭരണം...(2)
ഈ ഭാവനയുടെ വേദിയിൽ നിൽക്കും
എനിക്കു നീട്ടുകയില്ലേ...നീ...
എനിക്കു നീട്ടുകയില്ലേ...
(ഈ ഭാവനയുടെ...)
(പ്രിയമുള്ളവളേ....)

Song details

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: എം രാധാകൃഷ്ണൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍