Malayalam lyrics
പ്രേമലഹരിയില്‍ മുഴുകി എന്‍ ഗാനവാഹിനിയൊഴുകി ആരാധികേ നിന്‍ മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...) വീണയിലുണരും നാദം നിന്‍ മൊഴിയില്‍ ഞാന്‍ കേട്ടു സന്ധ്യകളണിയും രാഗം നിന്‍ കവിളില്‍ ഞാന്‍ കണ്ടു മാനസവാതില്‍ തുറക്കൂ - ഈ പൂങ്കുയിലിന്നൊരു കൂടൊരുക്കൂ ആരാധികേ നിന്‍ മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...) എഴുതാത്ത കാവ്യംപോലെ വിടരാത്ത സൂനംപോലെ സങ്കല്‌പസീമയിലേതോ സംഗീതമായ് നീ ഉണര്‍ന്നു മാതളപ്പൂവേ വിടരൂ - നിന്‍ മധുപന് നറുതേന്‍ പകരൂ ആരാധികേ നിന്‍ മനസ്സിനുള്ളിലെ അജ്ഞാതതീരം തഴുകി (പ്രേമ...)
Song information
വര്‍ഷം: 1981
സംഗീതം: കെ വി മഹാദേവന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യന്‍, വികാസ് വേണാട്ട്
യൂട്യൂബ് ഓഡിയോ: കല്യാണി
Album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്നെ സ്നേഹിക്കൂ എന്നെ മാത്രം
- Composer: കെ വി മഹാദേവന്‍
- Lyricist: യൂസഫലി കേച്ചേരി