Malayalam lyrics
പ്രാണനിലേതോ പാലമൃതായ് നീ കാർമുകിൽവർണ്ണാ വരികെന്റെയുണ്ണീ ആവണിമുത്തേ മമ ഭാഗ്യമായി ജന്മങ്ങൾ തൻ ലാവണ്യമേ പുണ്യങ്ങൾ തൻ പൂണാരമേ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ പ്രാണനിലേതോ പാലമൃതായ് നീ മേഘങ്ങൾ കാവടിയാടും കാവിൽ മോഹങ്ങൾ കോലമിടുന്നൊരു കണ്ണിൽ ശ്രീരാഗം വീണയിൽ വിങ്ങും രാവിൽ ശ്രീവള്ളിത്തെന്നൽക്കൊടിയേ വായോ മഞ്ജുളവാദ്യപ്പൂമഴയിൽ മാർഗഴിമാസമണിത്തേരിൽ മധുരപ്പൊങ്കൽത്താലത്തിൽ മംഗലപാണ്ഡ്യനു ചോറൂണ് ഇളംപൂവൊളിയേ വേലാടി വാ വാർതിങ്കളേ തേരേറി വാ നീർകൊണ്ടലേ നീരാടി വാ ആരാരിരോ ആരാരിരോ ആരാരിരോ പ്രാണനിലേതോ പാലമൃതായ് നീ കാർമുകിൽവർണ്ണാ വരികെന്റെയുണ്ണീ ആവണിമുത്തേ മമ ഭാഗ്യമായി ചീരാമച്ചിന്തുമിനുക്കും കാറ്റിൽ കാവേരികവിത തുടിക്കും നേരം താലോലം തളിരാമ്പൽക്കൊടി പോലെ മാമുണ്ണാൻ പൈങ്കുനിമലരേ വായോ ഇളമാൻകണ്ണിനു ചില്ലാട്ടം പവിഴച്ചുണ്ടിനു തിരുമധുരം വിളയൂരമ്മൻ തിരുനടയിൽ ശിവകാമിക്കിതു വളകാപ്പ് ചിരിക്കൂ നീയെൻ വളർമതിയേ മഞ്ചൾകുളം പക്കത്തിലെ മങ്കൈമുഖം നെഞ്ചത്തിലെ ആരാരിരോ ആരാരിരോ ആരാരിരോ പ്രാണനിലേതോ പാലമൃതായ് നീ കാർമുകിൽവർണ്ണാ വരികെന്റെയുണ്ണീ ആവണിമുത്തേ മമ ഭാഗ്യമായി ജന്മങ്ങൾ തൻ ലാവണ്യമേ പുണ്യങ്ങൾ തൻ പൂണാരമേ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കല്യാൺജി ആനന്ദ്ജി
- Singer: കെ എസ് ചിത്ര
- Film / album: കല്യാൺജി ആനന്ദ്ജി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഏഴാച്ചേരി രാമചന്ദ്രൻ