Malayalam lyrics
പ്രാണനാഥന് എനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ ബാലേ.. പറവതിനെളുതാമോ.. അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ കരപങ്കജം കൊണ്ടവൻ തലോടി.. പുഞ്ചിരിതൂകി തങ്കക്കുടമെന്നു കൊണ്ടാടി ഗാഢം പുണർന്നും.. അംഗുലിത പുളകം കവർന്നിടുമെൻ കപോലമതിങ്കലന്പോടു തിങ്കൾ മുഖത്തെ യണച്ചധരത്തെ നുകർന്നും.. പല ലീല തുടർന്നും... കാന്തനോരോരോ രതികാന്തതന്ത്രത്തില് എന്റെ പൂന്തുകില്‍ അഴിച്ചൊരു നേരം.. തുടങ്ങി ഞാനും മാന്താർശരക്കടലിൽ പാരം തന്നെ മറന്നു നീന്തി മദനഭ്രാന്തിനാലതി- താന്തി പൂണ്ടു നിതാന്തമിങ്ങനെ കാന്തകൃതം സുരതാന്തമഹോത്സവഘോഷം.. പുനരെത്ര വിശേഷം ...
Song video
Song details
Music: എം ജയചന്ദ്രൻ
Raaga: ഖരഹരപ്രിയ
Film/album: കടാക്ഷം
- Singer: കെ എസ് ചിത്ര
- Film / album: കടാക്ഷം
- Composer: എം ജയചന്ദ്രൻ
- Lyricist: ഇരയിമ്മൻ തമ്പി